മലയാളത്തിലുള്ള ഫുട്ബോള്‍ ഗാനം ശ്രദ്ധേയമാവുന്നു

മോസ്‌കോ: ഇന്ത്യന്‍ ഫുട്ബോളിന്‍റെ വളക്കൂറുള്ള മണ്ണുകളിലൊന്നായ കേരളത്തില്‍ ലോകകപ്പ് ആവേശത്തിന് ഒട്ടും കുറവില്ല. ലോകത്തെ മറ്റെവിടത്തെയും പോലെ കേരളത്തിലെ ആരാധകരെ ഇത്രത്തോളം ആവേശത്തിലാക്കാന്‍ മറ്റൊരു കായികയിനത്തിനും സാധിച്ചിട്ടില്ല. നാല് വര്‍ഷം കൂടുമ്പോള്‍ കേരളത്തിലെ നാടും നഗരിയും ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയുമെല്ലാം തെരുവുകളായി മാറുന്നത് ഇതിനാലാണ്.

ഈ ആവേശത്തിരയുടെ ദൃശ്യാവിഷ്കാരമാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്‍ സംവിധാനം ചെയ്ത 'ഫുട്ബോള്‍സ് ഓണ്‍ കണ്‍ട്രി'(ഫുട്ബോളിന്‍റെ സ്വന്തം രാജ്യം) എന്ന മലയാള ഗാനം. ഫുട്ബോള്‍ ഇതിവൃത്തമാക്കി ജമേഷ് കോട്ടക്കല്‍ സംവിധാനം ചെയ്യുന്ന ബ്യൂട്ടിഫുള്‍ ഗെയിം എന്ന­ ചലച്ചിത്രത്തിന്‍റെ ഭാഗമായാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഫുട്ബോള്‍ പോലെ ഈ ലോകകപ്പ് ഗാനവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.