അല്‍ബേനിയന്‍ പതാകയിലെ ചിഹ്നത്തെ സൂചിപ്പിച്ചായിരുന്നു ഗോളാഘോഷം
മോസ്കോ: ലോകകപ്പില് സെര്ബിയക്കെതിരെ അല്ബേനിയന് പതാകയിലെ ചിഹ്നത്തെ സൂചിപ്പിച്ച് ഗോളാഘോഷം നടത്തിയ സ്വിറ്റ്സര്ലന്ഡ് താരങ്ങളായ ഷാക്കയ്ക്കും ഷക്കീരിക്കുമെതിരെ നടപടിക്ക് സാധ്യത. ഇരുവര്ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഫിഫയോട് ആവശ്യപ്പെടുമെന്ന് സെര്ബിയന് ഫുട്ബോള് അസോസിയേഷന് നേരത്തെ അറിയിച്ചിരുന്നു.
സെര്ബിയക്കെതിരെ ഗോള് നേടിയശേഷം താരങ്ങള് പതാകയിലെ ചിഹ്നം സൂചിപ്പിച്ച് കൈകള് ചേര്ത്ത് പിടിച്ച് ആഘോഷിക്കുകയായിരുന്നു. കൊസോവന് പതാക പതിപ്പിച്ച ബൂട്ടണിഞ്ഞാണ് ഷാക്കിരി കളിച്ചതും. സ്വിറ്റ്സര്ലന്ഡിലേക്ക് കുടിയേറിയ കൊസോവന്- അല്ബേനിയന് വംശജനാണ് ഷാക്ക. കൊസോവയില് നിന്ന് കുടിയേറിയവര് തന്നെയാണ് ഷാക്കിരിയുടെ കുടുംബവും.
