ബന്ധുവീട്ടിൽ വിവാഹചടങ്ങിനെത്തിയതായിരുന്നു പെൺകുട്ടി ദേവാലയത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പതിനൊന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു
ബുലന്ദേസ്വർ: ബുലന്ദേശ്വറിലെ ചച്ചാരി ജില്ലയിൽ പതിനഞ്ച് വയസ്സുകാരിയെ പതിനൊന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ നിതീഷ് (18), രോഹിത് (14) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 363,367 എന്നീ വകുപ്പുകളാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിയെ അവിടെ വച്ചാണ് ഇവർ പീഡനത്തിനിരയാക്കിയത്.
തൊട്ടടുത്തുള്ള പള്ളിയിലേക്കെന്ന് പറഞ്ഞാണ് പ്രതികളിലൊരാളായ നിതീഷ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. അവിടെ മറ്റുള്ളവർ കാത്തു നിന്നിരുന്നു. അവിടെ വച്ചാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. വയലിൽ അബോധാവസ്ഥയിൽ കിടന്ന പെൺകുട്ടിയെ പിറ്റേന്ന് രാവിലെ അഞ്ചു മണിയോടെയാണ് വീട്ടുകാർ കണ്ടെത്തിയത്. ഇവർക്കെതിരെ പെൺകുട്ടിയുടെ സഹോദരൻ പരാതി നൽകിയിട്ടുണ്ട്. അവശേഷിച്ച പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
