സ്ത്രീകള്‍ക്കും വികലാംഗയായ ഒരു വനിതയ്ക്കും സംഭവത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. വീണു കിടക്കുന്ന ഒരാളെ കൊച്ചുകുട്ടി വടിയെടുത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം.

ഉജ്ജ്വന്‍: മധ്യപ്രദേശിലെ ഉജ്ജ്വനില്‍ ക്ഷേത്രത്തിന് മുന്‍പില്‍ പൂഷ്പങ്ങളും വഴിപാട് സാധനങ്ങളും വില്‍ക്കുന്ന കച്ചവടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉജ്ജ്വന്‍ നഗരത്തിലെ പ്രശസ്തമായ മഹാകാലാല്‍ ക്ഷേത്രത്തിന് മുന്‍പിലാണ് കൂട്ടയടിയുണ്ടായത്. കാഴ്ച്ചക്കാരിലൊരാള്‍ പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. 

ശനിയാഴ്ച്ച വൈകുന്നേരം നടന്ന സംഭവത്തില്‍ വഴിയോരവ്യാപാരികളായ രണ്ട് പേരാണ് ഏറ്റുമുട്ടിയത്. ഇവര്‍ക്കിടയിലേക്ക് കുടുംബാംഗങ്ങളും വന്നതോടെ സംഭവം കൂട്ടയടിയായി മാറുകയാണ്. ഇരുവരേയും പിടിച്ചു മാറ്റാന്‍ വന്ന സ്ത്രീകള്‍ക്കും വികലാംഗയായ ഒരു വനിതയ്ക്കും സംഭവത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. വീണു കിടക്കുന്ന ഒരാളെ കൊച്ചുകുട്ടി വടിയെടുത്ത് അടിക്കുന്നതും വീഡിയോയില്‍ കാണാം. അടിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ക്ഷേത്രത്തിലെ സുരക്ഷയെക്കുറിച്ചും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Scroll to load tweet…