ഹൈദരാബാദ്: മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കിനിടെ നാല് വയസുകാരി മകള്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ജാനകിപുരത്താണ് സംഭവം. ഭാര്യാ ഭര്‍ത്താക്കന്മാരായ ക്രിഷ്ണയും നാഗമണിയും തോട്ടം തൊഴിലാളികളാണ്. ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടാകാറുണ്ട്.
ചൊവ്വാഴ്ച മദ്യപിച്ചെത്തിയ കൃഷ്ണ ഭാര്യയോട് വഴ്ക്കുണ്ടാക്കുകയായിരുന്നു. രണ്ടപേരം ഒരു മണിക്കൂറോളം തമ്മില്‍ തര്‍ക്കിച്ചു. ഇതിനിടെ നാഗമണിയെ വടികൊണ്ട് അടിക്കാന്‍ ശ്രമിക്കുകയായിരുന്നു കൃഷ്ണ. എന്നാല്‍ അടികിട്ടിയത് ഭാര്യയുടെ മടിയിലിരുന്ന മകള്‍ സുപ്രിയയ്ക്കാണ്. ഇതേതുടര്‍ന്ന് ബോധം കെട്ടുവീണ മകളെ നാഗമണി ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ സംഭവത്തോടെ പിതാവ് ഗ്രാമത്തില്‍ നിന്ന് ഒളിച്ചോടിയിരിക്കുകയാണ്. കൃഷ്ണയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി
