മള്‍ട്ടി പ്ലക്‌സായി സിനിമ ശാലകള്‍ മാത്രമായി ചുരുങ്ങുമ്പോള്‍ സിനിമാ സാധാരണ ജനങ്ങള്‍ക്ക് അന്യമാകുമെന്ന് ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി. സിനിമയില്‍ സൗണ്ട് വര്‍ക്കിന് വേണ്ടി 10 മുതല്‍ 20 ശതമാനം തുക മാറ്റിവയക്കണമെന്ന അഭിപ്രായമാണ് തനിക്ക് ഉള്ളതെന്നും അദ്ദേഹം കുവൈത്തില്‍ പറഞ്ഞു.

മള്‍ട്ടി പ്ലക്‌സ് സിനിമ ശാലകള്‍ മാത്രമായി ചുരുങ്ങുമ്പോള്‍ സിനിമാ വ്യവസായം മറ്റെരു തലത്തിലേക്ക് മാറുകയാണ്. അത്, ഹോളിവുഡ് സിനിമകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഭാവിയില്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തിന് കഴിയാതെ വന്നേക്കാമെന്നും അദ്ദേഹം കുവൈത്തില്‍ പറഞ്ഞു.

6000ത്തോളം സ്‌ക്രീനുകള്‍ മാത്രമാണ് 120 കോടി ജനങ്ങളുള്ള ഇന്ത്യയിലുള്ളത്. തനിക്ക് ഓസ്‌ക്കാര്‍ ലഭിച്ചതിന് ശേഷമാണ് സൗണ്ട് എഞ്ചീനീയറിങ്ങിന്റെ സാധ്യതയെക്കുറിച്ച് ജനങ്ങള്‍ മനസിലാക്കി തുടങ്ങിയത്. സിനിമയിലേക്ക് സൗണ്ട വര്‍ക്കിന് ഒരു നിശ്ചിത ശതമാനം തുക മാറ്റിവയക്കണമെന്ന അഭിപ്രായമാണ് ഉള്ളത്.