Asianet News MalayalamAsianet News Malayalam

കരസേന മേജറെ കൊല്ലുമെന്ന് വെല്ലുവിളിച്ച ഭീകരനെ അതേ മേജര്‍ വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

  • പുല്‍മാവയില്‍ നടന്ന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തായി
Final Attack On sameer tiger video out

പുല്‍മാവ: ജമ്മുവിലെ കരസേനയിലെ മേജറായിരുന്ന രോഹിത് ശുക്ളയെ കൊലപ്പെടുത്തുമെന്ന് വെല്ലുവിളിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അതേ സൈനികന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. പുല്‍മാവ ജില്ലയില്‍ നടന്ന സൈനിക നടപടിയുടെ ദൃശ്യങ്ങളാണ് പുറത്തായത്. ഹിസ്ബുള്‍ മുജാഹിദീനിലെ പ്രധാനിയായ സമീര്‍ ടൈഗറാണ് കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 

സേനയുടെ വാഹനങ്ങള്‍ സമീര്‍ ടൈഗറിന്റെ ഒളിയിടത്തിന് പുറത്ത് വളഞ്ഞ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടിന് നേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആക്രമണത്തില്‍ വീടിന് തീ പിടിച്ചതോടെ തീവ്രവാദികള്‍ ആയുധങ്ങളുമായി ടെറസില്‍ എത്തുന്നതും സമീറിനെ സംഘത്തില്‍ തിരിച്ചറിഞ്ഞ സൈനികര്‍ സമീറിന്റെ പേര് വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ജമ്മുവില്‍ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച മേജര്‍ ശുക്ളയ്ക്കെതിരെ സമീര്‍ വെല്ലുവിളിക്കുന്ന വീഡിയോ പുറത്ത് വന്നതിന് മണിക്കൂറുകള്‍ക്കകം ആയിരുന്നു സൈനികാക്രമണം. തീവ്രവാദികളുടെ ചെറുത്തു നില്‍പിനിടയില്‍ ശുക്ളയ്ക്ക് പരിക്കേറ്റിരുന്നുവെങ്കിലും ഇദ്ദേഹം അപകട നില തരണം ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടലിന് ശേഷമാണ് സമീര്‍ ടൈഗറിനെ കൊലപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios