വിരലിൽ കുടുങ്ങിയ മൂന്ന് മോതിരങ്ങൾ അഗ്നിശമന സേന മുറിച്ചു മാറ്റി.

കായംകുളം: ചേരാവള്ളി സ്വദേശി റജിയുടെ കൈ വിരലിൽ കുടുങ്ങിയ മൂന്ന് മോതിരങ്ങൾ അഗ്നിശമന സേന മുറിച്ചു മാറ്റി. കൈയിൽ വേദനയും നീരുമായി താലൂക്ക് ആശുപത്രിയിലെത്തിയ റജിയുടെ മോതിരം ഊരാന്‍ കഴിയാതെ വന്നതോടെ ഡോക്ടർ, അഗ്നിശമന സേനയുടെ സേവനം തേടാൻ നിർദ്ദേശിച്ചു. തുടർന്ന് റജിയെ എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ അഗ്നിശമന കേന്ദ്രത്തിലെത്തിച്ചു. ഇവിടെ അസി. സ്റ്റേഷൻ ഓഫീസർ സി.പി.ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഏറെ പണിപ്പെട്ട് മോതിരങ്ങൾ മുറിച്ചു മാറ്റി.