സൗദിയില്‍  വിദേശികള്‍ ആറ് വയസായ കുട്ടികളുടെ വിരളടയാളം രേഖപ്പെടത്തണം 

റിയാദ്: ആറു വയസ്സായ കുട്ടികളുടെ വിരലടയാളം രേഖപ്പെടുത്താത്ത വിദേശികൾ ബന്ധപ്പെട്ട സൗദി പാസ്സ്പോർട്ട് കേന്ദ്രങ്ങളിലെത്തി വിരലടയാളം രേഖപ്പെടുത്തണമെന്ന സൗദി പാസ്സ്പോർട്ട് വിഭാഗം നിർദ്ദേശിച്ചു.സൗദിയിലുള്ള എല്ലാ വിദേശികളും അവരുടെ ആശ്രിതരും നിര്‍ബന്ധമായും ജവാസത്ത് ഓഫീസുകളിലെത്തി വിരലടയാളം നല്‍കിയിരിക്കണം.വിരലടയാളം രേഖപ്പെടുത്താത്ത വിദേശികള്‍ക്കു ഇഖാമ പുതുക്കല്‍, എക്‌സിറ്റ് റീ എൻറി, ഫൈനൽ എക്സിറ്റ് തുടങ്ങിയ ഒരു സേവനവും ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.