ഹെല്‍സിങ്കി: ഫിൻലാന്‍റിലെ തുര്‍ക്കുവിൽ അജ്ഞാതൻ രണ്ടുപേരെ കുത്തിക്കൊന്നു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുര്‍ക്കുവിലെ പ്യൂട്ടോറി മാര്‍ക്കറ്റ് സ്ക്വയറിലാണ് ആക്രമണമുണ്ടായത്. അക്രമിയെ പൊലീസ് വെടിവച്ചിട്ടു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അക്രമി വിദേശിയാണെന്നും ബാഴ്സലോണ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സംഭവം പരിശോധിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.