ദില്ലി: ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശം. ഗോവയിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെ ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് കേസ്. ചൊവ്വാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
മറ്റു പാർട്ടികളിൽനിന്നു പണം വാങ്ങിയ ശേഷം എഎപിക്കു വോട്ടു ചെയ്യണമെന്ന അരവിന്ദ് കെജ്രിവാളിന്‍റെ പരാമർശത്തിനെതിരേയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്.
വിഷയത്തിൽ അരവിന്ദ് കെജ്രിവാള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു നൽകിയ മറുപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൂലി പ്രോത്സാഹിപ്പിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു.
