നവംബര്‍ 14 നാണ് യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുണ്ടായത്. ഇതിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം നടത്തിയിരുന്നു.

അലഹബാദ്: ഫേസ്ബുക്കിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയതിന് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. ഗൌരവ് ഗുപ്തയെന്നയാളുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 റാണാ സുല്‍ത്താന്‍ ജാവേദ്, സീഷാന്‍, ഹരൂണ്‍ ഖാന്‍, ഷഫീഖ്, കിംഗ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ ചുമത്തിയത്. നവംബര്‍ 14 ന് യോഗി ആദിത്യനാഥിനെയും ആര്‍എസ്എസിനെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് ഇവർ പോസ്റ്റിട്ടതായാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം നടത്തിയിരുന്നു.