ഭുവനേശ്വറില്‍ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 22 മരണം. എസ്‍യുഎം ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീ ആദ്യം കണ്ടത്. പിന്നീട് പടര്‍ന്നു പിടിക്കുകയായിരുന്നു. അഞ്ചു യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അറിയിച്ചു.
