കൊച്ചി: കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടുത്തം. മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. അഗ്നിശമന സേനയെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.

മൂന്നേക്കർ സ്ഥലത്ത് തീ പടർന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലേയ്ക്കു തീ പടരുന്നതിനും പുക വ്യാപിച്ചു ശ്വാസംമുട്ടൽ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. 

കൊച്ചി കോർപറേഷൻ, ആലുവ, തൃക്കാക്കര, അങ്കമാലി മുൻസിപ്പാലിറ്റികളിലെയും വടവുകോട്, പുത്തൻകുരിശ് 
പഞ്ചായത്തുകളിലെയും മാലിന്യം എത്തിക്കുന്നത് ബ്രഹ്മപുരം പ്ലാന്റിലേക്കാണ്.