റിയാദ്: സൗദിയിലെ ജുബൈല്‍ യുണൈറ്റഡ് പെട്രോ കെമിക്കല്‍ കമ്പനിയില്‍ വന്‍ തീപിടുത്തത്തില്‍ മരിച്ച 12 തൊഴിലാളികളില്‍ മൂന്ന് മലയാളികളും.തൊടുപുഴ സ്വദേശി ബെന്നി, ഡാനിയേൽ, വിൻസെന്റ് എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ആകെ ഏഴ് പേര്‍ ഇന്ത്യക്കാരും ബാക്കി നേപ്പാള്‍ സ്വദേശികളാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരുന്നു സബ് കോണ്‍ട്രാക്ട് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം 11.40നാണ് അപകടം.