കാസര്‍കോട്: കാസര്‍കോട് ദേശീയ പാതയിലെ മദ്യശാലയില്‍ വന്‍ തീപിടുത്തം. വിലപിടിപ്പുള്ള മദ്യവും ബിയറും കത്തിനശിച്ചു. കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ മദ്യശാലയിലാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ച രാത്രി 11 മണിക്കാണ് ബാര്‍ പൂട്ടി തൊഴിലാളികൾപോയത്. വ്യാഴാഴ്ച രാവിലെ ആറു മണിക്ക് ബാര്‍ കെട്ടിടത്തിനകത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ വിവരം ഉടന്‍ തന്നെ ഫയര്‍ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.
ഫയർഫോസും പോലീസും നാട്ടുകാരും ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ബാർഹോട്ടലിനകത്തെ താമസക്കാരെ അടക്കം ഒഴിപ്പിച്ചാണ് ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്. മദ്യക്കുപ്പികളും മറ്റും തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടായതാണ് തീപിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
