കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലെ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു
തൃശൂർ: കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലെ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ഉള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിലെ റെക്സിൻ കടയിൽ നിന്നാണ് തീ പടർന്നത് എന്നാണ് കരുതുന്നത്. സംഭവം നടകുമ്പോൾ കെട്ടിടത്തിൽ ആളുകളില്ലാതത്തതിനാൽ വൻദുരന്തം ഒഴിവായി.
