ലണ്ടന്‍: ലണ്ടനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് തീപിടുത്തം. 27 നിലയുള്ള 1971 ല്‍ നിര്‍മ്മിച്ച ഗ്രീന്‍ഫെല്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് തീപിടിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5 മണിക്കാണ് തീപിടിച്ചത്. കെട്ടിടത്തിന്‍റെ എല്ലാ നിലകളിലും തീപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മണിക്കൂറുകള്‍ കഴിഞ്ഞും തീപിടുത്തം നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 അഗ്നിശമനാ സേന അംഗങ്ങള്‍ തീകെടുത്താനുള്ള ശ്രമത്തിലാണ്. കെട്ടിടത്തിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പൊടിയും ചാരവും പരന്നിട്ടുണ്ട്.