പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില് അകപ്പെട്ട് പൊള്ളലേറ്റ ഒരാള് കൂടി മരിച്ചു. ഇതോടെ മരണസംഖ്യ പതിനഞ്ചായി . തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ് മധുര കെന്നറ്റ് സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്ന ശക്തികല (40) ആണ് മരിച്ചത്
അതേസമയം ചെന്നൈ ട്രൈക്കിംഗ് ക്ലബ് ഉടമ പീറ്റര് വാന്ഹേഗിനെതിരെ തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാട്ടുതീ ദുരന്തത്തില് യാത്രാസംഘത്തെ നയിച്ച ചെന്നൈ ട്രക്കിംഗ് ക്ലബ്ബിനെതിരെ തേനി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഈറോഡില്വച്ച് അറസ്റ്റിലായ ക്ലബ് അംഗം പ്രഭുവിനെ ഉത്തമപാളയം സബ്ജെയിലിലേക്ക് മാറ്റി.
ഐപിസി 337, 338, 304 എന്നീ വകുപ്പുകള് പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്ലബിന്റെ സ്ഥാപകനും ബെല്ജിയം സ്വദേശിയുമായ പീറ്റർ വാന് ഗെയ്റ്റിനെ പൊലീസ് തിരയുകയാണ്. സംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണെന്നും ട്രക്കിംഗ് ക്ലബ്ബുകളുടെയും വനംവകുപ്പ് അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും തേനി ജില്ലാ കളക്ടർ അറിയിച്ചു.
