രണ്ട് ദിവസം മുമ്പാണ് കൃഷ്ണന്‍ കുട്ടി ഭാര്യയുമായി എറണാകുളം സൗത്തിലെ ലോഡ്ജിലെത്തിയത്. അഭിഭാഷകരെ കാണാനായിരുന്നു ശ്രമം. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന് ശ്രമിക്കാനായാണ് ലോഡ്ജില്‍ മുറിയെടുത്തത്. എന്നാല്‍ അന്ന് തന്നെ രണ്ട് പേരും കൊച്ചി വിട്ടു. ഞായറാഴ്ച ക്രൈംബ്രാഞ്ചിന്‍റെ കൊച്ചി സംഘം ചില ലോഡ്ജുകള്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് മനസിലാക്കിയത്. 
കൃഷ്ണന്‍കുട്ടിയുടെ ഭാര്യയുടെ ഫോട്ടോ ലോഡ്ജ് മാനേജര്‍ തിരിച്ചറിഞ്ഞു. 

രണ്ട് ദിവസം മുമ്പ് കൊച്ചി വിട്ട കൃഷ്ണന്‍കുട്ടിയ്‌ക്കും ഭാര്യയ്‌ക്കുമായി മറ്റിടങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചു. കൃഷ്ണന്‍ കുട്ടിയെ കുറിച്ച് വിവരം ലഭിക്കാനായി ഇയാളുടെ തൊഴിലാളികളെ ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടടുത്തിരുന്നു. കരുനാഗപ്പള്ളി സ്വദേശികളും സംഭവം നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ സഹായികളുമായിരുന്ന സിബു, അജി, ശശി എന്നിവരാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. ഇതിനിടെ ഒരാഴ്ചത്തെ ഇടവേളയ്‌ക്ക് പുലര്‍ച്ചെ നാലരയ്‌ക്ക് വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം പൂജകള്‍ക്കായി തുറന്നു.