കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരി തിരുവന്തപുരത്ത് നിന്ന് മടങ്ങി ടിക്കറ്റും പുസ്തകങ്ങളും സർക്കാർ കൈമാറി ഒരാഴ്ചച്ചക്കകം നാട്ടിലേക്ക്
തിരുവന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി തിരുവന്തപുരത്ത് നിന്ന് മടങ്ങി. കേരളത്തില്‍ നിന്ന് മടങ്ങുമ്പോള്‍ ആരോടും പരിഭവമില്ലെന്ന് വിദേശ വനിതയുടെ സഹോദരി വ്യക്തമാക്കി.
കോവളത്ത് നിന്ന് വിദേശവനിതയെ കാണാതായതിന് പിന്നാലെ അന്വേഷണത്തിനായി തൈക്കാട് യാത്രി നിവാസിലാണ് സഹോദരി താമസിച്ചിരുന്നത്. മരണാന്തര ചടങ്ങുകളെല്ലാം കഴിഞ്ഞതോടെ ഇനി നാട്ടിലേക്ക് മടങ്ങും. തിരുവനന്തപുരം വിടുന്നതിന് മുമ്പായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടു. ഒരാഴ്ചയ്ക്കകം മടങ്ങാനാവുന്ന രീതിയിൽ നാട്ടിലേക്കുള്ള ടിക്കറ്റും പുസ്തകങ്ങളും മന്ത്രി സഹോദരിക്ക് കൈമാറി.
സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ ചെറുപ്പക്കാർക്കുള്ള പാരിതോഷിക തുക ഇവരുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ വ്യക്തമാക്കി. രണ്ട് ദിവസം കൂടി ഇവർ കേരളത്തിൽ തങ്ങും. ഒരാഴ്ചച്ചക്കകം ഇവർ നാട്ടിലേക്ക് മടങ്ങു.
