ബംഗലൂരു: കാവേരി നദീജല പ്രശ്നത്തില്‍ അക്രമാസക്തമായ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവയ്പ്പ് . വെടിവയ്‍പില്‍ രണ്ട് പേർക്ക് പരിക്ക് . കർണാടക മുഖ്യമന്ത്രി കേന്ദ്ര സേനയുടെ സഹായം തേടി. ഒരു മുന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളാണ് ബംഗളൂരുവില്‍ നടക്കുന്നതെന്നാണ് അറിയുന്നത്.
ബംഗലുരുവിലെ നിരോധനാജ്ഞ മറ്റന്നാൾ വരെ നീട്ടി. നിരവധി മലയാളികള്‍ നാട്ടിലെത്താനാവാതെ കര്‍ണ്ണാടകയില്‍ കുടങ്ങിക്കിടക്കുകയാണ്. ബസ്റ്റാന്‍റുകളില്‍ കുടിവെള്ളവും ഭക്ഷണവുമില്ലാതെ വലയുകയാണ് പലരും.
ഇരുപതിലധികം ബസ്സുകൾക്കു പ്രതിഷേധക്കാർ തീയിട്ടു. മൈസൂർ റോഡിലെ കെപിഎൻ ബസ്സ് ഡിപ്പോയിലാണ് അതിക്രമം ഉണ്ടായത് .
കാവേരി പ്രശ്നത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും വ്യാപക അക്രമം നടക്കുകയാണ്. ബംഗലൂരുവില്‍ തമിഴ്നാട് ലോറികള്‍ കത്തിച്ചു . ചെന്നൈയില്‍ കര്‍ണാടക ഹോട്ടലുകള്‍ക്ക് നേരെ അക്രമം നടന്നു. ബംഗലുരു മൈസൂർ റോഡ് അടച്ചിട്ടു .
