
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു. പെരുമാതുറ സ്വദേശി 60 വസയുള്ള ബഷീറാണ് ഇന്ന് വൈകിട്ട് മരിച്ചത് .
അണുബാധയാണ് മരണ കാരണം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് അണുബാധ സ്വാഭാവികമായി ഉണ്ടാകാറുണ്ട് .
സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ കരള്‍മാറ്റ ശസ്ത്രക്രിയയായിരുന്നു ഇത്. കഴിഞ്ഞ മാസം 24 നാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്
