ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ആദ്യ ഉദ്യോഗസ്ഥന്‍ പോലീസിന്‍റെ ഒത്താശയോടെ വധശ്രമം വരെയുണ്ടായി എന്ന് ഉദ്യോഗസ്ഥന്‍

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കേസ് അന്വേഷിച്ച ആദ്യ ഉദ്യോഗസ്ഥന്‍. ഫസൽ വധക്കേസിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍.

സിപിഎം ഉന്നതരിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി, അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടെന്ന് മുന്‍ ഡിവൈ.എസ്.പി. കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അന്വേഷണത്തിന്‍റെ പേരില്‍ പോലീസിന്റെ ഒത്താശയോടെ തനിക്കു നേരെ വധശ്രമമുണ്ടായി. ഒന്നര വര്‍ഷത്തോളം പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇതിനിടെ കള്ള കേസുണ്ടാക്കി സസ്‌പെന്‍ഡ് ചെയ്‌തെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.