കൊച്ചി: ആർ.ടി.ഐ കേരള ഫെഡറേഷന്‍റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രഥമ വിവരാവകാശ പുരസ്‌ക്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപോർട്ടർ ടി.വി പ്രസാദ് ഏറ്റുവാങ്ങി.കൊച്ചിയിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്.
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കൈയ്യേറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ചതിനാണ് അംഗീകാരം. 10001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.ചടങ്ങിൽ ആർടിഐ ഫെഡറേഷൻ പ്രസിഡന്ററ് ഡി.ബി ബിനു , ജനറൽ സെക്രട്ടറി എ ജയകുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
