തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എഞ്ചിനീയറിംഗ് പരീക്ഷ ഇന്ന് നടക്കും. ഡിസംബര്‍ രണ്ടിന് നടക്കാനിരുന്ന പരീക്ഷയാണ് ഇന്നത്തേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പരീക്ഷ മാറ്റിയത്. എന്നാല്‍ മുന്നറിയിപ്പില്ലാതെ പുതുക്കിയ തിയ്യതി നിശ്ചയിച്ചുവെന്നാരോപിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പരീക്ഷക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സ്വകാര്യ ഏജന്‍സിയുടെ സോഫ്റ്റ് വെയര്‍ വഴിയാണ് ചോദ്യപേപ്പര്‍ എത്തിക്കുന്നതെന്നാരോപിച്ച് എസ്എഫ്‌ഐയും എബിവിപിയും സമരത്തിലാണ്. സര്‍വ്വകലാശാല ആസ്ഥാനം എസ്എഫ്‌ഐ ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എബിവിപി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.