1980ല്‍ വേമ്പനാട് കായലിലും കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലും കണ്ടെത്തിയത് 170ലേറെ ഇനം മത്സ്യങ്ങളെ 2008 മുതല്‍ 2016 വരെ നടത്തിയ പഠനത്തില്‍ കണ്ടെത്താനായത് 90ല്‍ താഴെ ഇനം മത്സ്യങ്ങളെ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പഠനങ്ങളില്‍ കണ്ടെത്താനായത് 50ല്‍ താഴെ ഇനം മത്സ്യങ്ങളെ മാത്രം.
1980ല്‍ കേരള ഫിഷറീസ് സര്‍വ്വകാലാശാലയുടെ മുന്‍ വിസിയായിരുന്ന മധുസൂതന കുറുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ വേമ്പനാട് കായലിലും കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലുമായി 170ലേറെ മത്സ്യ ഇനങ്ങളെ കണ്ടെത്തിയിരുന്നു. 2008 മുതല്‍ 2016 വരെ ഈ പ്രദേശങ്ങളില്‍ സന്നദ്ധസംഘടനയായ ATREE നടത്തിയ പഠനത്തില്‍ കണ്ടെത്താനായത് 90ല്‍ താഴെ ഇനം മത്സ്യ ഇനങ്ങളെ മാത്രം. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷം കണ്ടെത്താനായത് 50ല്‍ താഴെ മത്സ്യങ്ങളെ മാത്രമെന്ന വിവരം കൂടി വിലയിരുത്തുമ്പോഴാണ് സ്ഥിതിയുടെ ഗുരുതരാവസ്ഥ വെളിവാകുന്നത്.
കാര്‍ഷിക കലണ്ടര്‍ കൃത്യമായി പാലിച്ചുള്ള കൃഷി. ബണ്ടുകള്‍ ബലപ്പെടുത്തിയും കനാലുകളുടെ ആഴംകൂട്ടിയും ശാസ്ത്രീയമായി നീരൊമൊഴുക്ക് കൃമപ്പെടുത്തണം. തണ്ണീര്‍മുക്കം ബണ്ട് പഠനങ്ങള്‍ നടത്തിയ ശേഷം കൃത്യമായി തുറക്കണം. ഇല്ലെങ്കില്‍ കൊഞ്ചും വരാലും കരിമീനുമൊക്കെ മലയാളിയുടെ ഗൃഹാതുരമായ ഓര്‍മ്മകളിലേക്ക് മറയാന്‍ അധികകാലം വേണ്ടിവരില്ല.
