ദുരിതത്തിലാക്കിയ പ്രളയക്കെടുതിയില്‍ നിന്ന് കേരളം തിരിച്ചു വന്നുക്കൊണ്ടിരിക്കുകയാണ്. വെള്ളമിറങ്ങാന്‍ തുടങ്ങിയതോടെ എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും നാട്ടുകാരുമെല്ലാം ഒത്തുച്ചേര്‍ന്ന രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്.
തൃശൂര്‍: ദുരിതത്തിലാക്കിയ പ്രളയക്കെടുതിയില്‍ നിന്ന് കേരളം തിരിച്ചു വന്നുക്കൊണ്ടിരിക്കുകയാണ്. വെള്ളമിറങ്ങാന്‍ തുടങ്ങിയതോടെ എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലേര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളും നാട്ടുകാരുമെല്ലാം ഒത്തുച്ചേര്‍ന്ന രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ഇതിനിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആരുടെയും കണ്ണ് നനയിക്കും.
ഈ വാര്‍ത്ത ഞങ്ങള്‍ രാവിലെ നല്‍കിയതാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ മറ്റ് സേനകള്‍ക്ക് തുല്യമായി പങ്കാളികളായത് മത്സ്യത്തൊഴിലാളികളായിരുന്നു. കേരളത്തിന്‍ സേനയാണ് മത്സ്യത്തൊഴിലാളികളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. രക്ഷാദൗത്യത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
ബോട്ടില്‍ കയറാന്‍ രക്ഷാപ്രവര്‍ത്തകന്‍ സത്രീകള്‍ക്ക് സ്വയം ചവിട്ട് പടിയാകുന്നതാണ് വീഡിയോ സഹിതമുള്ളതായിരുന്നു നേരത്തെ നല്‍കിയ വാര്‍ത്ത. വെള്ളത്തില്‍ മുട്ടുകള്‍ മടക്കി കൈകള്‍ കുത്തി തന്‍റെ നടുവില്‍ ചവിട്ടി ബോട്ടിലേക്ക് കയറാനുള്ള സൗകര്യമാണ് രക്ഷാപ്രവര്‍ത്തകന്‍ ചെയ്തു കൊടുക്കുന്നത്. രക്ഷാപ്രവര്‍ത്തകന്‍റെ പ്രവര്‍ത്തിയെ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. കണ്ണ് നനായാതെ ഇത് കണ്ട് തീര്‍ക്കാനാവില്ലെന്നാണ് ഏറെ പേരും വീഡിയോ കണ്ട ശേഷം അഭിപ്രായപ്പെട്ടിരുന്നു.
ആരാണ് ഈ മത്സ്യത്തൊഴിലാളിയെന്ന സംശയമാണ് മിക്കവര്‍ക്കും ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആ സൂപ്പര്‍ ഹീറോ താനൂര്‍ സ്വദേശി ജെയ്സലാണെന്ന് തിരിച്ചറിഞ്ഞു. മലപ്പുറത്തെ ട്രോമ കെയറിലന്‍റെ സംഘത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനായി ജെയ്സല്‍ തൃശൂരിലേക്ക് എത്തിയത്. തന്‍റെ വീഡിയോ വൈറലായതൊന്നും ജെയ്സല്‍ അറിഞ്ഞിട്ടില്ല. ജെയ്സല്‍ ഇപ്പോഴും രക്ഷാപ്രര്‍ത്തനം തുടരുകയാണ്.
തൃശൂരിലെ പലയിടങ്ങിളില്‍ കുടുങ്ങിക്കിടന്ന നിരവധിപേരെയാണ് ജെയ്സലും സംഘവും രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വേങ്ങര മുതലമാട് എന്ന സ്ഥലത്താണ് ജെയ്സല്‍ ഇത്തരത്തില്‍ സ്ത്രീകളെ സഹായിച്ചത്. മാളയിലെ ദുരിതബാധിതപ്രദേശങ്ങളില്‍ പ്രവര‍്ത്തനങ്ഹളില്‍ മുഴുകിയിരിക്കുകയാണ് ജെയ്സല്‍ ഇപ്പോഴും.
