തിരുവനന്തപുരം: മത്സ്യതൊഴിലാളികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലിൽ പോകരുതെന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 68 കിലോമീറ്ററിന് മുകളിൽ കാറ്റു വീശാൻ ഇടയുണ്ട്.

നിലവിൽ ശാന്തമായി കാണപ്പെടുന്ന കടൽ ഏതു നിമിഷവും പ്രക്ഷുബ്ധമാകാൻ ഇടയുള്ളത് കൊണ്ട് കടലിൽ പോകാതെ മത്സ്യതൊഴിലാളികൾ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.ടി.സുരേഷ് കുമാർ അഭ്യർത്ഥിച്ചു.

ഇതു സംബന്ധിച്ച് കൊല്ലം മുതൽ അഴീക്കൽ വരെ ഉച്ചഭാഷിണി അറിയിപ്പും ഫിഷറീസ് വകുപ്പ് നൽകുന്നുണ്ട് .