നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധം അവസാനിപ്പിച്ചു. ഓഖി ദുരന്തത്തിൽ കാണാതായവർക്കായുളള തെരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. തെരച്ചിലിനായുള്ള സംഘത്തിനൊപ്പം മത്സ്യത്തൊഴിലാഴികളെ ഉള്‍പ്പെടത്തുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഉപരോധം അവസാനിപ്പിച്ചത്.