Asianet News MalayalamAsianet News Malayalam

രാജ്യം ഭരിക്കാന്‍ കോണ്‍ഗ്രസിന് സുവര്‍ണാവസരം; സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഫിച്ച് റിപ്പോര്‍ട്ട്

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലേറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുകയെന്നതിന്‍റെ ഉദാഹരണമാണെന്നും ഫിച്ച് റിപ്പോര്‍ട്ട് പറയുന്നു

fitch report says rahul gandhis congress have fair chance to form government
Author
New Delhi, First Published Feb 22, 2019, 6:28 PM IST

ദില്ലി: രാജ്യം പൊതു തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴാണ് രാജ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സോലുഷന്‍സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ള സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഇക്കുറി വലിയ വെല്ലുവിളി നേരിടുമെന്നും കോണ്‍ഗ്രസിന് രാജ്യം ഭരിക്കാന്‍ സുവര്‍ണാവസരമാണുള്ളതെന്നും റിസര്‍ച്ച് ഏജന്‍സി വ്യക്തമാക്കുന്നു. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാകും കോണ്‍ഗ്രസ് അധികാരത്തിലേറുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.

പ്രമുഖ ദേശീയ പാര്‍ട്ടികളായ ബിജെപിക്കും കോണ്‍ഗ്രസിനും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകില്ല. ബിജെപി ഇക്കുറി വലിയ വെല്ലുവിളിയാകും നേരിടുക. സഖ്യ സര്‍ക്കാരാകും ഇന്ദ്രപ്രസ്ഥത്തിലേറുക. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ രാഹുലാകും നേടിയെടുക്കുകയെന്നും ഫിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല കിംഗ് മേക്കര്‍മാരും മോദിയെയും ബിജെപിയെയും തള്ളിക്കളഞ്ഞതും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതും ഫിച്ച് ചൂണ്ടികാട്ടിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ ഫലം കാണാന്‍ വലിയ പ്രയാസമുണ്ടാകില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സുവര്‍ണാവസരമാണുള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലേറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുകയെന്നതിന്‍റെ ഉദാഹരണമാണെന്നും ഫിച്ച് റിപ്പോര്‍ട്ട് പറയുന്നു. 

Follow Us:
Download App:
  • android
  • ios