കണ്ണൂര്‍: കണ്ണൂർ മാലൂരിൽ അഞ്ച് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. ബിജെപി മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ് പ്രസിഡന്റ് സുനിൽ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അനീഷ്, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ചേലമ്പ്ര രാജൻ എന്നിവർക്കാണ് വെട്ടേറ്റത്. കേസ് ആവശ്യവുമായി ബന്ധപ്പെട്ട് പേരാവൂർ പൊലീസ് സ്റ്റേഷനിൽ പോയി വരുമ്പോഴാണ് ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിച്ചത് .