സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന് അഞ്ച് മരണം. ഇന്ന് മാത്രം 36പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 153 പേരാണ് രോഗ ലക്ഷണങ്ങളുമായി ചികില്‍സ തേടിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇന്ന അഞ്ച് മരണം. ഇന്ന് മാത്രം 36 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 153 പേരാണ് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

അതേസമയം, സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. നിലവില്‍ മരുന്ന് സ്റ്റോക്ക് ഉണ്ടെന്നും ആവശ്യം വന്നാൽ ശേഖരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.