ബോദ്ഗയ സ്ഫോടന പരമ്പരക്കേസിൽ അഞ്ച് പ്രതികളും കുറ്റക്കാര്‍
പറ്റ്ന: 2013 ബോദ്ഗയ സ്ഫോടന പരമ്പരക്കേസിൽ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് പറ്റ്ന എൻഐഎ പ്രത്യേക കോടതി. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവര്ത്തകര്ക്കുള്ള ശിക്ഷ വ്യാഴാഴ്ച്ച പ്രഖ്യാപിക്കും. 2013 ജൂലൈ ഏഴിന് മഹാബോധി ക്ഷേത്ര പരിസരത്ത് പത്ത് ബോംബുകളാണ് പൊട്ടിത്തെറിച്ചത്. രണ്ട് ബുദ്ധസന്യാസികളുൾപ്പെടെ അഞ്ചുപേര്ക്ക് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു
