ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ലോറിഡയില്‍ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. ഒര്‍ലാണ്ടോയിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് വെടിവയ്പ് നടന്നത്. എസ്റ്റേറ്റിലെ ഒരു സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ അഞ്ച് ജീവനക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവച്ച ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതായി ഫ്ലോറിഡ പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി.