കണ്ണൂര്‍ പഴയങ്ങാടിയില്‍ ബസ് അപകടത്തില്‍ അഞ്ച് മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു.സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെറുകുന്നം സ്വദേശി സുജിത്, പാപ്പിനിശേരി സ്വദേശി കെ മുസ്‍തഫ, പുതിയങ്ങാടി സ്വദേശി സുബൈദ, സുബൈദയുടെ മകൻ മുഫീദ്എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇടിച്ച ബസിന്റെ ഡ്രൈവര്‍ പഴയങ്ങാടി സ്വദേശി പ്രതീഷിനെ കസ്റ്റഡിയിലെടുത്തു. പ്രതീഷിനെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് കണ്ണൂര്‍ എസ് പി ശിവവിക്രം അറിയിച്ചു.


