ജയ്പൂര്‍: വിദ്യാധര്‍ നഗറില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. സഞ്ജീവ് ഗാര്‍ഗ് എന്നയാളുടെ വീടിനാണ് തീപിടിച്ചത്. സഞ്ജീവിന്റെ പിതാവ് മഹേന്ദ്ര ഗാര്‍ഗ്(75) അദ്ദേഹത്തിന്റെ പേരക്കുട്ടികളായ അര്‍പ്പിത (23), സൗമ്യ (20), അനിമേഷ്(17) എന്നിവരാണ് മരിച്ചത്. സംഭവ സമയത്ത് സഞ്ജീവും ഭാര്യയും ആഗ്രയിലായിരുന്നതിനാല്‍ ഇവര്‍ രക്ഷപെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അനുമാനം. ജയ്പൂരില്‍ തന്നെ മറ്റൊരിടത്തും തീപ്പിടുത്തമുണ്ടായെങ്കിലും കെട്ടിടത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാനായതിനാല്‍ വലിയ ദുരന്തം ഒഴിവായി.