ഫരീദാബാദ്: രാജ്യത്ത് ബീഫിന്‍റെ പേരില്‍ ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും വീണ്ടും. ഹരിയാനയില ഫരീദാബാദില്‍ ബീഫ് കൈവശം വെച്ചു എന്നാരോപിച്ച് അഞ്ച് പേരെ 100ഓളം വരുന്ന ജനക്കൂട്ടം മര്‍ദിച്ചവശരാക്കി. മര്‍ദനമേറ്റ അഞ്ച് പേരില്‍ ഒരാള്‍ ഇപ്പോളും ചികില്‍സയിലാണ്. വെള്ളിയാഴ്ച്ച രാവിലെയാണ് ഓട്ടോറിക്ഷ ഡ്രൈവറെയും മറ്റ് നാല് പേരെയും ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്. 

സംഭവുമായി ബന്ധപ്പെട്ട് മുജേശ്വര്‍ പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ ആക്രമികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്. ബീഫ് കൈവെച്ചതിന് മര്‍ദനത്തിനിരയായ അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തതായി പൊലിസ് അറിയിച്ചു. പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും