കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്‍റെ വിജയാഘോഷത്തിനിടെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ സംഘര്‍ഷം. 

തിരുവനന്തപുരം: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്‍റെ വിജയാഘോഷത്തിനിടെ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഗ്രേഡ് എസ്.ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.