നാലാമത്തെ അക്രമി ഒരു ഗാരേജിനുള്ളില്‍ ഒളിച്ചിരിക്കുകയാണ്. ഡൗണ്‍ടൗണില്‍ പലയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാള്‍ ഭീഷണിമുഴക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെ അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. 
മിനസോട്ടയിലും ലൂസിയാനയിലും കറുത്തവര്‍ഗക്കാരായ രണ്ടുപേരെ വെള്ളക്കാരായ പൊലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെയായിരുന്നു ഡാലസിലെ റാലി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡാലസിലൂടെയുള്ള വ്യോമഗതാഗതവും താത്കാലികമായി തടഞ്ഞിട്ടുണ്ട്.