സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം ട്രെയിനിൽ തൂങ്ങി നിന്ന് യാത്ര ചെയ്യവെ തൂണിലിടിച്ചാണ് അപകടം


ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് 5 യുവാക്കൾ മരിച്ചു. സെൻറ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനിൽ തൂങ്ങി നിന്ന് യാത്ര ചെയ്യവേ തൂണിലിടിച്ചാണ് അപകടം. യുവാക്കൾ സഞ്ചരിച്ച ട്രെയിൻ ട്രാക്ക് മാറിയാണ് വന്നതെന്ന് കളക്ടർ പൊന്നയ്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം തുടങ്ങി. രാവിലെ തിരക്കുള്ള സമയത്താണ് അപകടമുണ്ടായത്. തൂങ്ങിയാത്ര ചെയ്യുന്നത് പൊലീസ് വിലക്കാറുണ്ടെങ്കിലും തിരക്കേറിയ സമയത്ത് തൂങ്ങിയുള്ള യാത്ര ചെയ്യുന്നത് തടയാന്‍ സാധിക്കാതെ വരാറുണ്ട്. അപകടത്തില്‍ മരിച്ച അഞ്ച് പേരും വിദ്യാര്‍ത്ഥികളാണ്.