എന്തും സംഭവിക്കാം
ജയലളിതുടെ കാര്യത്തില്‍ എന്തും സംഭവിക്കാമെന്നാണ് ബ്രിട്ടണില്‍ നിന്നെത്തിയ ഡോക്ടര്‍ റിച്ചാര്‍ഡ് ഹെയില്‍ പറഞ്ഞത്. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അവര്‍. അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് അപ്പോളോ പുറത്തിറക്കിയ അവസാനത്ത മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

ശ്വാസം നല്‍കുന്നത് യന്ത്രസഹായത്താല്‍
എക്‌മോ എന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് ജയലളിതയുടെ ശരീരത്തിലേക്ക് ഓക്‌സിജന്‍ കടത്തിവിടുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് തടസം നേരിടുമ്പോഴാണ് ഇത്തരത്തില്‍ ശ്വാസം കടത്തി വിടുന്നത്. ഇത്തരത്തില്‍ ഒരാഴ്ചവരെ ശ്വാസം നല്‍കാനാകും.

ഐഎംഎയില്‍ നിന്നുള്ള വിദഗ്ധ സംഘം
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ വിദഗ്ധ ഡോക്ടര്‍മാരെ കേന്ദ്രം ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ശ്വാസനേന്ദ്രിയത്തെ ബാധിക്കുന്ന അസുഖങ്ങളെ ചികിത്സിക്കന്നതില്‍ പ്രശ്‌സതനായ ഡോക്ടര്‍ ജിസി ഖിലാനിുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമാണ് അപ്പോളയിലെത്തിയിരിക്കുന്നത്.

അപ്രതീക്ഷിത ഹൃദയ സ്തംഭനം
ജയലളിതയുടെ ആരോഗ്യനില ഗുരുതരമാക്കിയത് അപ്രതീക്ഷിതമായി സംഭവിച്ച ഹൃദയസ്തംഭനമാണ്.  തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഹൃദയാഘാതം സംഭവിച്ചത്.


അതീവ ജാഗ്രതയില്‍ തമിഴ്‌നാട്
മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരമായതോടെ തമിഴ്ാട്ടില്‍ പോലീസും ഭരണകൂടവും അതീവ ജാഗ്രത പുലര്‍ത്തുകയാണ്. എല്ലാ പോലീസുകാരോടും ഡ്യൂട്ടിക്കെത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്‍ഫോവ്‌സ്‌മെന്റ് എഡിജിപി, ക്രൈം വിംഗ്, സി സിഐഡി എന്നീ ഡിപ്പാര്‍ട്ടുമെന്റുകളോടും ജാഗ്രതയിലിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.