Asianet News MalayalamAsianet News Malayalam

അഞ്ച് സ്ത്രീകൾ ശബരിമല കയറി; ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ബിന്ദു അമ്മിണി

ശബരിമലയിൽ ഇതുവരെ രണ്ട് സ്ത്രീകൾ മാത്രമേ കയറിയിട്ടുള്ളൂ എന്ന് സർക്കാർ നിയമസഭയിൽ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ബിന്ദു അമ്മിണി.

five women climbed sabarimala claims bindu ammini the woman who went to sabarimala first
Author
Angadipuram, First Published Feb 10, 2019, 5:41 PM IST

മലപ്പുറം: ഇതുവരെ ശബരിമലയിൽ അഞ്ച് സ്ത്രീകൾ കയറിയിട്ടുണ്ടെന്ന് ബിന്ദു അമ്മിണി. അതിനുള്ള ദൃശ്യങ്ങളും മറ്റ് തെളിവുകളും കയ്യിലുണ്ടെന്നും മലപ്പുറം അങ്ങാടിപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബിന്ദു വെളിപ്പെടുത്തി. ആവശ്യമുള്ളപ്പോൾ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ബിന്ദു വ്യക്തമാക്കി. 

എന്തുകൊണ്ടാണ് നിയമസഭയിൽ രണ്ട് പേ‍ർ മാത്രമേ ശബരിമല കയറിയതിന് തെളിവുള്ളൂ എന്ന് സർക്കാർ പറഞ്ഞതെന്നറിയില്ല. നവോത്ഥാനകേരളം കൂട്ടായ്മയുടെ നേതൃത്വത്തിലുൾപ്പടെ അഞ്ച് സ്ത്രീകൾ ഇതുവരെ ശബരിമല കയറിയിട്ടുണ്ടെന്നും ബിന്ദു വ്യക്തമാക്കി.

സംഘപരിവാറിൽ നിന്നും ബിജെപിയിൽ നിന്നും ഭീഷണിയുണ്ടെന്ന് ബിന്ദുവിനൊപ്പം ശബരിമല കയറിയ കനകദുർഗയും പറഞ്ഞു. തന്‍റെ ഭർത്താവിനെ സംഘപരിവാർ പ്രവർത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കനകദുർഗ ആരോപിക്കുന്നു. തന്നെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. സഹോദരൻ ഭരത് ഭൂഷൺ തനിയ്ക്കെതിരായതിന് പിന്നിൽ ബിജെപിയുടെ സാമ്പത്തിക സ്വാധീനമുണ്ട്. ശബരിമല കയറിയെന്നത് ഒരു കുടുംബപ്രശ്നമാക്കുന്നത് ബിജെപിയാണെന്നും കനകദുർഗ ആരോപിക്കുന്നു. 

Read More: 'ഇനിയും ശബരിമലയിൽ പോകും, കുടുംബം തക‍ർക്കുന്നത് ബിജെപി': ആരോപണവുമായി കനകദുർഗ

Follow Us:
Download App:
  • android
  • ios