വിജയവാഡ: പെയിന്‍റ് പാത്രം പൊട്ടിത്തെറിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ഗുണ്ടൂർ ജില്ലയിലെ ഗംഗാനമ്മപേട്ടിൽ ജി. നാഗരാജുവിന്‍റെ മകൻ ഗൗതമാണു മരിച്ചത്. നാഗരാജു, ഭാര്യ ഭാനു, നാഗരാജുവിന്‍റെ അമ്മ നാഗമണി എന്നിവർക്കു പൊള്ളലേറ്റു. ഒരു വർഷമായി വീട്ടിലിരുന്നിരുന്ന പെയിന്‍റ് പാത്രം നാഗരാജു തുറക്കാൻ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. കെമിക്കൽ റിയാക്ഷനാണ് സംഭവത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.