ഫ്രാന്‍സ്: ഉറക്കത്തില്‍ അറിയാതെ കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരനെ തല്ലിക്കൊന്നു. ഫ്രാന്‍സിലാണ് ദാരുണ സംഭവം. കുട്ടിയുടെ രണ്ടാനച്ഛനാണ് അരുംകൊല നടത്തിയത്. സംഭവത്തില്‍ അമ്മയ്ക്കും പങ്കുള്ളതായ് പൊലീസ് സംശയിക്കുന്നുണ്ട്.

വടക്കന്‍ ഫ്രാന്‍സിലെ വീടിനടുത്തുള്ള കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ മൂക്ക് തകര്‍ന്ന നിലയിലായിരുന്നു. കൂടാതെ കുട്ടിയുടെ ദേഹാസകലം വലുതും ചെറുതുമായ നിരവധി മുറുവുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

കിടക്ക വൃത്തികേടാക്കുന്നതിന് മിക്ക ദിവസങ്ങളിലും ഇരുവരും ചേര്‍ന്ന് കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് പറയുന്നു. അച്ഛനെയും അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അമ്മയക്ക് 22 വയസ്സും രണ്ടാനച്ഛന് 30 വയസ്സാണ് പ്രായം. ഇവരെ ചോദ്യം ചെയ്ത വരികയാണെന്നും വിവിധ വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.