ഗുജറാത്ത്: ഗുജറാത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ ഇന്നലെ കാണാതായ അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തി. നവസാരി ജില്ലയിലെ ഉംബറാത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ മഹേഷ് രജ്പുത്, രാജു രജ്പുത്, സൂരജ് വെര്‍മ, നീരജ് വെര്‍മ, പിങ്കു വെര്‍മ എന്നിവരാണ് മരിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ വിനോദയാത്രയായി സൂറത്തില്‍ നിന്നെത്തിയവരാണ് തിരയില്‍ പെട്ടത്.