Asianet News MalayalamAsianet News Malayalam

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പ്രതിഷേധവുമായി ഫിയോക്ക്

  • എടപ്പാള്‍ പീഡനം
  • തെളിവുകള്‍ നൽകിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ്  ചെയ്തു
  • പ്രതിഷേധവുമായി ഫിയോക്ക്
fiyok against theater owner rape
Author
First Published Jun 4, 2018, 9:57 PM IST

മലപ്പുറം: എടപ്പാള്‍ പീഡനക്കേസിൽ തെളിവുകള്‍ നൽകിയ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ക്യാമറ വെച്ചത് മോശം പ്രവണതകൾ തടയാനാണെന്നും ഉടമക്കെതിരെ കേസെടുത്ത നടപടി ദൗർഭാഗ്യകരമെന്നും ഫിയോക്ക് പറഞ്ഞു. കൊച്ചിയിൽ നാളെ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രിയും അതൃപ്തി അറിയിച്ചിരുന്നു. അറസ്റ്റ് നിയമപരമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.  അതേസമയം കേസെടുക്കാൻ വൈകിയ എസ്ഐയെ അറസ്റ്റ് ചെയ്യുമെന്ന്  മലപ്പുറം എസ്പി പ്രതീഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios