ഇറാന്‍: അറുപത്തിയാറ് പേരുമായി പോയ വിമാനം ഇറാനില്‍ തകര്‍ന്നുവീണു. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. 60 യാത്രക്കാരും ആറുജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മെഹ്റാബാദിൽ നിന്ന് പറന്നുയർന്ന് 20 മിനിറ്റിനുള്ളിലാണ് അപകടം. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.