9,081 രൂപയാണ് ഇന്‍ഡിഗോയുടെ ബംഗലുരു കൊച്ചി വിമാനത്തിന്റെ വൈകുന്നേരത്തെ നിരക്ക്. എയര്‍ ഇന്ത്യയുടെ വിമാനനിരക്ക് 10,000 കടന്നു, ജെറ്റ് എയര്‍വേയ്സിന്റെയും സ്‌പൈസ് ജെറ്റിന്റെയും ടിക്കറ്റ് നിരക്കുകളും സമാനമാണ്. കേരളത്തില്‍ നിന്നും ബംഗലുരുവിലേക്ക് പോകുന്ന വിമാനങ്ങള്‍ക്കും നിരക്കുകളുടെ അവസ്ഥയും ഏതാണ്ട് ഇത് തന്നെയാണ്. നേരത്തെ രാത്രികാലങ്ങളില്‍ രാത്രികാലങ്ങളില്‍ 1,500 മുതല്‍ 3,000 രൂപ വരെ ഈടാക്കിയിരുന്ന ടിക്കറ്റ് ചാര്‍ജാണ് ഇപ്പോള്‍ 10,000 കടന്നിരിക്കുന്നത്. ബംഗലുരുവില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ നാട്ടിലെത്താന്‍ വിമാനത്തെ ആശ്രയിക്കാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലാണ് മലയാളികള്‍.