Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരിയിൽ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റണ്‍വേയില്‍ നിന്ന് സ്ഥാനം മാറി ഇറങ്ങി. കൊച്ചിയിലെത്തിയ കുവൈറ്റ് എയർവെയ്സിന്റെ കെയു 357 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 

flight slips from runway in nedumbassery airport
Author
Nedumbassery, First Published Aug 14, 2018, 2:00 PM IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം റണ്‍വേയില്‍ നിന്ന് സ്ഥാനം മാറി ഇറങ്ങി. കൊച്ചിയിലെത്തിയ കുവൈറ്റ് എയർവെയ്സിന്റെ കെയു 357 വിമാനമാണ് അപകടത്തിൽപ്പെട്ടത്. കുവൈറ്റ് എയർവേയ്സ് വിമാനത്തിൽ 163 യാത്രക്കാരുണ്ടായിരുന്നു. ആളപായമില്ല.

പുലർച്ചെ 4.21 നാണ് കനത്ത മഴയെ തുടർന്ന് വിമാനം റൺവേയിൽ നിന്ന് മാറി ഇറങ്ങിയത്. റൺവേയിലെ ഏതാനും ലൈറ്റുകൾക്ക് കേടുപറ്റി. മറ്റു നാശനഷ്ടങ്ങളില്ല. ഇവ അടിയന്തിരമായി നന്നാക്കി. ഇറങ്ങുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയിൽനിന്ന് ഏതാനും മീറ്റർ വലത്തോട്ടു മാറിയാണു ലാൻഡു ചെയ്തത്. വിമാനം ഉടൻ നിയന്ത്രണത്തിലാക്കാൻ പൈലറ്റിനു കഴിഞ്ഞു. തുടർന്നു സാധാരണ പോലെ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി. 

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടമാണിത്. ഇക്കഴിഞ്ഞ ജൂലൈ 13നും സമാനസംഭവമുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്സ് വിമാനമാണു റണ്‍വേയില്‍നിന്നു തെന്നിമാറിയത്. വിമാനം നിലംതൊട്ട ശേഷം മുന്നോട്ടു നീങ്ങുന്നതിനിടെ ഒരു വശത്തേക്കു തെന്നുകയായിരുന്നു. ആർക്കും അപകടമുണ്ടായില്ല.

Follow Us:
Download App:
  • android
  • ios